കുട്ടി ഒന്നു മതിയോ ? അതോ രണ്ടോ ? അതോ ??
എഴുത്തുകാരൻ തന്റെ മൂന്നു സഹോദരന്മാർക്കൊപ്പം
മിക്ക ദമ്പതിമാരെയും അവരുടെ മാതാപിതാക്കളേയും മദിക്കുന്ന ഒരു പ്രധാന ചോദ്യമാണ് ഇത്. “ കുട്ടിഒന്നു മതിയോ .? . അതോ രണ്ടോ .? . അതോ??….”, പ്രത്യേകിച്ച് ഒന്നാമത്തെ കുട്ടിയുടെ ജനനശേഷം.
ഒരു കുട്ടിയെങ്കിലും തീര്‍ച്ചയായും വേണം എന്ന കാര്യത്തില്‍ , ഭാരതത്തിലെ സാമൂഹിക രീതി അനുസരിച്ച് മിക്കവരും യോജിക്കുമെങ്കിലും, കൂടുതല്‍ കുട്ടികള്‍ വേണോ, വേണ്ടയോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ധാരാളമാണ്.
ഒന്നിലധികം കുട്ടികള്‍ വേണം എന്ന് കരുതുന്നവരുടേയും പറയുന്ന വരുടേയും കാരണങ്ങള്‍
എഴുത്തുകാരന്റെ പിതാവ് (നിൽക്കുന്നതിൽ ഇടത്തുനിന്ന് ഒന്നാമത് ) നാലു സഹോദരന്മാരും മൂന്നു സഹോദരിമാരും അവരുടെ ഭാര്യാഭർത്താക്കന്മാരും അടങ്ങുന്ന വലിയ കുടുംബത്തോടൊപ്പം. കൂട്ടത്തിൽ അച്ഛന്റെ മാതാപിതാക്കളും.
ഇക്കാര്യത്തില്‍ പലര്‍ക്കും പലകാരണങ്ങള്‍ ആണ്. ആ കാരണ ങ്ങളില്‍ ചിലത് താഴെ പറയുന്നവയാണ്. :-
- മതപരമായ വിശ്വാസങ്ങള്‍.
- കുട്ടികള്‍ കൂടുന്നതിനനുസരിച്ച് കുടുംബത്തില്‍ സന്തോഷവും ഓളവും ആൾബലവും കൂടും എന്ന ചിന്ത.
- കുട്ടികള്‍ക്ക് കൂട്ടുള്ളത്, അവരുടെ സുരക്ഷാബോധത്തിനും, വളര്‍ച്ചയ്ക്കും നല്ലതാണ് എന്ന ചിന്ത.
- ഒരു കുട്ടിയ്ക്ക് ജീവിതയാത്രയില്‍ എന്തെങ്കിലും ജീവഹാനിയോ, മറ്റു മാരകമായ രോഗങ്ങളോ പിടിപെട്ടാല്‍ മാതാപിതാക്കള്‍ക്ക് വേറൊരു കുട്ടി കൂടി ഉണ്ടെന്നതില്‍ ആശ്വാസം കണ്ടെത്താം എന്ന വിചാരം.
- ജനാധിപത്യത്തില്‍ സമുദായത്തിന്‍റെ ജനസംഖ്യ കൂട്ടുന്നത് നല്ലതാണ് എന്ന ചിന്ത.
- സമ്പത്ത് ധാരാളമുള്ളതിനാല്‍ കുട്ടികളെ നന്നായി വളര്‍ത്തുവാന്‍ വേണ്ടി വരുന്ന ചെലവുകളെപ്പറ്റി ഒരു ഭാരം ഇല്ല എന്നതിനാല്‍.
- ചിലര്‍ക്ക് കാരണം കുട്ടികളെ ഇഷ്ടമാണ് എന്നുള്ളതാണ്.
- ദാരിദ്ര്യം അനുഭവിക്കുന്നവരില്‍ പലരും ചിന്തിക്കുന്നത്, കുട്ടികള്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ഭാവിയില്‍ അവര്‍ വളര്‍ന്നു കഴിഞ്ഞാല്‍ വരുമാന സാധ്യത കൂടും എന്നതാണ്.
- ഒരു കുട്ടി താന്തോന്നി ആയി പോയാല്‍, മറ്റൊരു നല്ല സ്വഭാവമുള്ള കുട്ടിയെങ്കിലും ഉണ്ടാകുമല്ലോ എന്നുള്ള പ്രതീക്ഷ.
- മൂത്ത കുട്ടിയെ കണ്ട് ഇളയ കുട്ടി വളർന്നുകൊള്ളും എന്ന ചിന്ത.
- ഒറ്റ കുട്ടിയായി ജീവിതത്തില്‍ വളര്‍ന്ന ചിലരെങ്കിലും തനിക്കുണ്ടായ ഏകാന്തതയ്ക്കും മറ്റ് പ്രയാസങ്ങള്‍ക്കും കാരണം ഒരു സഹോദരനോ സഹോദരിയോ ഇല്ലാതിരുന്നതുകൊണ്ടാണ് എന്നു ചിന്തിക്കുന്നതും, തന്‍റെ കുട്ടിക്ക് അങ്ങനെ ഒന്ന് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നതും.
- കുട്ടികള്‍ ആഗ്രഹിക്കുന്നതും മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതുമെല്ലാം കുട്ടികള്‍ക്ക് കൊടുക്കുവാന്‍ കഴിവില്ലായെങ്കിലും, മാതാപിതാക്കളായ ഞങ്ങള്‍ അങ്ങനെ വളര്‍ന്നതിനാല്‍, തങ്ങളുടെ കുട്ടികളും അങ്ങനെ വളർന്നുകൊള്ളും എന്ന ചിന്തകള്‍.
- ദമ്പതിമാരുടെ മാതാപിതാക്കളുടെ പ്രോത്സാഹനവും കുട്ടികളെ വളര്‍ത്തുവാന്‍ സഹായിക്കുവാനുള്ള സന്നദ്ധതയും, മറ്റ് സഹായങ്ങളും, വേണ്ട സാഹചര്യങ്ങളും ഒരുക്കുന്നതിലൂടെയുള്ള ഉത്സാഹിപ്പിക്കലും.
- ഭാര്യ, വീട്ടിലെ ജോലികള്‍ മാത്രമായി കഴിയുന്നതിനാല്‍, കൂടുതല്‍ കുട്ടികള്‍ ആയാലും കുഴപ്പമില്ല എന്ന ചിന്ത.
- സഹോദരീസഹോദരന്മാരുടെ കൂടെ വളര്‍ന്നുവന്ന, യുവതീയുവാക്കള്‍ക്ക്, വളര്‍ച്ചയില്‍ ലഭിച്ച വിലമതിക്കാനാകാത്ത നല്ല അനുഭവങ്ങള്‍.
- എല്ലാ വിധത്തിലും ആരോഗ്യമുള്ളതും മനുഷ്യരുടെ കണ്ണില്‍ മിക്കവാറും എല്ലാം തികഞ്ഞതുമായ ഒരു ആദ്യകുട്ടിയെ കിട്ടിയതിനാല്‍, ശേഷം ഉണ്ടാകുന്ന കുട്ടികളും അതുപോലെ എല്ലാം തികഞ്ഞതായിരിക്കും എന്ന പ്രതീക്ഷ.
- ആദ്യത്തെ കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍, ആരോഗ്യവാനായ ഒരു കുട്ടിയെങ്കിലും വേണം എന്നുള്ള ചിന്തയും അടുത്ത കുട്ടി അങ്ങനെ ആയിരിക്കും എന്നുള്ള പ്രതീക്ഷയും.
- അരാജകത്വവും അക്രമങ്ങളും കൂടുതല്‍ ഉള്ള ഒരു സമൂഹ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക്, കൂടുതല്‍ കുട്ടികള്‍ നല്‍കിയേക്കാമെന്നുള്ള സുരക്ഷാചിന്തകള്‍.
- ആദ്യത്തെ കുട്ടിയോ, കുട്ടികളോ, പെണ്‍കുട്ടികള്‍ ആകുമ്പോള്‍ കുടുംബം നില നിര്‍ത്താന്‍ ഒരു ആണ്‍തരി കൂടിയേതീരൂ എന്ന വിശ്വാസവും ആഗ്രഹവും.
- പ്രായാധിക്യത്തിന്‍റെ ക്ഷീണതയില്‍, ഒരു കുട്ടിയെങ്കിലും കൂടെ കാണുമെന്നുള്ള പ്രതീക്ഷയും സാധ്യതയും.
- ഒരു കുട്ടിയേയുള്ളെങ്കിൽ, മറ്റുള്ളവരോട് പങ്ക് വെയ്ക്കുന്ന ശീലവും മറ്റുള്ളവരോട് സഹകരിച്ചു ജീവിക്കുന്നതിനാവശ്യമായ മറ്റ് നല്ല ശീലങ്ങളും ഉണ്ടാകാതിരിക്കുവാനുള്ള സാധ്യത കൂടുതലാണ് എന്ന് പൊതുവേ ധാരണ ഉള്ളത്, കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതിനെ പല വിധത്തിലും പ്രോത്സാഹിപ്പിക്കുന്നതാണ്.
ഒരു കുട്ടി മതിയെന്നുവയ്ക്കുന്നവരുടെയും പറയുന്നവരുടെയും കാരണങ്ങള്‍
എഴുത്തുകാരൻ തന്റെ കുടുംബത്തോടൊപ്പം
ഇക്കാര്യത്തില്‍ പലര്‍ക്കും പല കാരണങ്ങളാണ്. കാരണങ്ങളില്‍ ചിലത് താഴെ പറയുന്നതാണ്:
- സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍
- ദമ്പതിമാരുടെ പ്രായക്കൂടുതൽ, പ്രത്യേകിച്ചു ഭാര്യയുടെ.
- ഭാര്യയുടെ ഔദ്യോഗിക ജോലിയിലെ തിരക്കുകള്‍.
- തുടര്‍ന്നുള്ള പഠനവും അതിനു വേണ്ടതായ സമയവും മറ്റ് ആവശ്യങ്ങളും ഒരു തടസ്സമായി വരുന്നത്.
- സ്വന്തം മാതാപിതാക്കളില്‍ നിന്നും വളരെ വിദൂരമായ സ്ഥലത്ത് ദമ്പതിമാരുടെ താമസം.
- ദമ്പതിമാരുടെ ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകിച്ചു ഭാര്യയുടെ.
- ഒരു കുട്ടിയേയുള്ളെങ്കിൽ, ആ കുട്ടിയ്ക്ക് വേണ്ടതെല്ലാം കൊടുത്ത് വളര്‍ത്താം എന്നുള്ള ചിന്ത.
- ഒന്നില്‍ കൂടുതല്‍ കുട്ടികളായാല്‍, കുട്ടികളുടെ ജീവിതത്തിലും, തങ്ങളുടെ ജീവിതത്തിലും പല വിധമായ ത്യാഗങ്ങളും വേണ്ടിവരാം എന്നുള്ളതിനാല്‍.
- തങ്ങള്‍ മറ്റു സഹോദരിസഹോദരന്‍മാര്‍ക്കൊപ്പം വളര്‍ന്നു, തങ്ങള്‍ക്ക് മാതാപിതാക്കളില്‍ നിന്നും സഹോദരി സഹോദരന്മാരില്‍ നിന്നും ലഭിക്കാതെ പോയ കാര്യങ്ങളും, കൂട്ടത്തില്‍ ഉണ്ടായ ചില നല്ലതല്ലാത്ത അനുഭവങ്ങളും.
- ആദ്യത്തെ കുട്ടിക്കുള്ള ആരോഗ്യപ്രശ്നങ്ങളോ കുറവുകളോ പിന്നീടുള്ള കുട്ടികള്‍ക്കും ഉണ്ടായെങ്കിലോ എന്ന ചിന്തയും ഭയവും.
- സ്ത്രീധനം നിയമപരമായും ബോധവല്‍ക്കരണത്താലും സമൂഹത്തില്‍നിന്നും തുടച്ചുനീക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യത്തെ കുട്ടി, പെണ്‍കുട്ടി ആകുമ്പോള്‍, അടുത്ത കുട്ടിയും പെണ്‍കുട്ടി ആയെങ്കിലോ എന്ന ചിന്ത.
- ജോലിയിലെ ഭദ്രത ഇല്ലായ്മ, പ്രത്യേകിച്ചു ഭര്‍ത്താവിന്‍റെ ജോലിയില്‍.
- പ്രസവ സമയത്തുള്ള അസ്വസ്ഥതകളും ആദ്യ കുട്ടിയെ അതുവരെ വളര്‍ത്തിയപ്പോഴുണ്ടായ അത്ര നല്ലതല്ലാത്ത അനുഭവങ്ങളും ബുദ്ധിമുട്ടുകളും.
- ധാരാളം സമ്പത്തില്‍കഴിയുന്ന ചിലര്‍ക്കെങ്കിലും തങ്ങളുടെ സാമ്പാദ്യം വിഭചിക്കപ്പെടാനുള്ള സാധ്യതയില്‍ നിന്നും ഉടലെടുക്കുന്ന പ്രയാസം.
- കൂടുതല്‍ പ്രസവങ്ങള്‍ സ്ത്രീകളുടെ ശാരീരിക സൌന്ദര്യത്തെ ബാധിക്കും എന്നുള്ള ചിന്തകള്‍.
- ഒരു കുട്ടിയേ ഉള്ളെങ്കിൽ, ഏതെങ്കിലും അസുഖങ്ങളോ മാറ്റാവശ്യങ്ങളോമൂലം നേരിടാവുന്ന, സാമ്പത്തികമായ ചിലവുകള്‍ താങ്ങുവാനുള്ള കഴിവുണ്ടാകും എന്നുള്ള ചിന്ത.
- ജനസംഖ്യ കുറയ്ക്കുന്നതിനു സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനങ്ങളുടെ ആനുകൂല്യങ്ങള്‍.
- പ്രസവത്തിലും കുട്ടികളെ വളര്‍ത്തികൊണ്ട് വരുന്നതിലുമുള്ള പ്രയാസത്തില്‍കൂടി വീണ്ടും കടന്നു പോകുവാനുള്ള താല്പര്യമില്ലായ്മ
- ചുരുക്കം ചിലര്‍ക്കെങ്കിലും കുട്ടികളോടുതന്നെയുള്ള താല്‍പര്യമില്ലായ്മയും, അനുഭവത്തിനായി ഒരു കുട്ടി മതിയെന്ന ചിന്തയും.
ഏതാണ് ശരി ഏതാണ് വേണ്ടത്
ഏതാണ് ശരി ? ഏതാണ് തെറ്റ് ? (കടപ്പാട് : ഗൂഗിൾ ഇമേജസ്)
ഒരു കുട്ടിയാണോ ശരിയായ തീരുമാനം? അതോ രണ്ടോ അതിലധികവുമാണോ?. അങ്ങനെ ശരി, അല്ല തെറ്റ് എന്ന്, ഉത്തരമായി എടുക്കാവുന്ന ഒരു തീരുമാനം അല്ല ഇതെന്നതാണ് യാഥാര്‍ഥ്യം. ഈ ശരിയും തെറ്റും ഓരോരുത്തരുടെയും വ്യത്യസ്ഥ ജീവിതങ്ങളും ജീവിത സാഹചര്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. അവനവന്‍റെ ജീവിത സാഹചര്യങ്ങളെ ശരിക്കും പഠിച്ച് മാത്രമേ, ഈ തീരുമാനം എടുക്കാവൂ എന്നതാണ് ഒരേ ഒരു ശരി. അത് ഒന്നായാലും, രണ്ടായാലും, അല്ല, അതിലേറെ ആയാലും.
കാലം മാറിയതിനനുസരിച്ച് കാതലായ വ്യതിയാനങ്ങള്‍ വന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
സമയത്തിന്റെ മാറ്റവും വ്യതിയാനങ്ങളും (കടപ്പാട് : ഗൂഗിൾ ഇമേജസ്)
പഴയ കാലത്തെ അപേക്ഷിച്ച് ഈ കാലം വളരെ വ്യത്യസ്ഥമാണ്. ഈ തീരുമാനത്തെ സ്വാധീനിക്കാവുന്ന പ്രധാനമായും ഉണ്ടായിട്ടുള്ള വ്യത്യാസങ്ങളില്‍ ചിലത് താഴെ പറയുന്നവയാണ് :
- കൂട്ടുകുടുംബം: കൂട്ടുകുടുംബ സംവിധാനങ്ങള്‍ മാറി, ധാരാളംപേര്‍ ഒറ്റയ്ക്കൊറ്റയ്ക്കായി അകലങ്ങളില്‍ കഴിയുന്നു. ആയതിനാല്‍, മാതാപിതാക്കളുടെയും ബന്ധുമിത്രാധികളുടെയും സഹായസഹകരണങ്ങള്‍ ലഭിക്കുകയെന്നത് പ്രയാസകരമായിത്തീർന്നിരിക്കുന്നു.
- പെണ്‍കുട്ടികളുടെ ജോലി: പഴയ കാലങ്ങളെ അപേക്ഷിച്ച് വളരെയധികം യുവതികളും നല്ല വിദ്യാഭ്യാസം നേടി, വളരെയധികം ഉത്തരവാദിത്വവും രാപകലില്ലാതെ സമയം എടുക്കുന്ന ജോലികളില്‍ വ്യാപൃതരാണ്. കൂടുതല്‍ കുട്ടികളേ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ത്തന്നെയും തങ്ങളുടെ ജോലിയും ജോലിയിലുണ്ടായേക്കാവുന്ന വളര്‍ച്ചയും അതില്‍നിന്നു ലഭിച്ചേക്കാവുന്ന സംതൃപ്തിയും അംഗീകാരവും നഷ്ടപ്പെടുത്തുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ഭര്‍ത്താക്കന്മാരും, ഭാര്യമാര്‍ ജോലി നഷ്ടപ്പെടുത്തുവാനോ, ഔദ്യോഗിക ജോലികളില്‍ ഉപേക്ഷ കാണിക്കുവാനോ അവരെ ഉത്സാഹിപ്പിക്കാറില്ല.
- വിവാഹപ്രായം: പഴയ കാലത്തെ അപേക്ഷിച്ച്, പെണ്‍കുട്ടികള്‍ പലപ്പോഴും ദൂരെ സ്ഥലങ്ങളിലും മറ്റും പോയി ബിരുദാനന്തര പഠനവും കഴിഞ്ഞ് ഒരു ജോലിയില്‍ പ്രവേശിച്ച ശേഷമേ ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കുവാനുള്ള സാവകാശം ലഭിക്കാറുള്ളൂ. പെണ്‍കുട്ടിക്ക് ഒരു ജോലി ലഭിച്ചാൽത്തന്നെ ശാരീരികമായും മാനസികമായും, ഒരു വിവാഹത്തിനുവേണ്ടി ഒരുങ്ങുവാന്‍, വീണ്ടും രണ്ടു മൂന്നു കൊല്ലം ആവശ്യമായി വരുന്നു എന്നതാണ് യാഥാര്‍ഥ്യം. അപ്പോഴേക്കും വയസ്സ് ഇരുപത്തിഎട്ടിനു അടുത്ത് എത്തിയിരിക്കും. പെണ്‍കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഗര്‍ഭധാരണത്തിനുള്ള പ്രായം മുപ്പതുമുപ്പത്തിരണ്ട് (30 – 32) കഴിയരുതെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. യുവതിയുടെ മുപ്പതാം വയസ്സില്‍ പിറന്ന ഒരു പെണ്‍കുഞ്ഞ്, കല്യാണപ്രായമാകുമ്പോഴേക്കും, യുവതിക്ക് അറുപത്തിന് അടുത്ത് വയസ്സ്, അതായത് യുവതി ജോലിയില്‍ നിന്നും സാധാരണ ഗതിയില്‍ വിരമിക്കുന്ന സമയം അടുത്തിട്ടുണ്ടാകും, അല്ലെങ്കില്‍ കഴിഞ്ഞിട്ടുണ്ടാകും. വീണ്ടും രണ്ടാമത് ഒരു കുട്ടി കൂടെ ഉണ്ടായാല്‍, ജോലിയിൽനിന്നും വിരമിച്ചശേഷവും മക്കളുടെ പഠിത്തവും കല്യാണങ്ങളും മറ്റും നടത്തുന്നതുമായി കഴിയേണ്ടതായി വരും. അത് പലർക്കും താല്പര്യമില്ലാത്ത കാര്യമാണ്.
- ടെലിവിഷനും, സമൂഹമാധ്യമങ്ങളും, ഇന്‍റര്‍നെറ്റും: ടെലിവിഷന്റെയും സമൂഹമാധ്യമങ്ങളുടെയും ഇന്‍റര്‍നെറ്റിന്‍റെയും ഈ കാലത്ത്, കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആവശ്യങ്ങൾക്ക് ഒരു പരിധിയില്ലാത്ത അവസ്ഥയാണ്. എല്ലാ പരസ്യങ്ങളും പുതിയ പുതിയ ആഗ്രഹങ്ങള്‍ ജനിപ്പിക്കുകയും, വ്യക്തികളുടെ കയ്യിലുള്ള ധനം എങ്ങനെയും ചിലവാക്കിക്കുവാന്‍, തമ്മില്‍ തമ്മില്‍ മത്സരിക്കുകയുമാണ്. ഇതുകാരണം, എത്രതന്നേ വരുമാനം ലഭിച്ചാലും സാമ്പത്തിക ഞെരുക്കം സാധാരണമായിരിക്കുന്നു.
- മാതാപിതാക്കളുടെ ആഗ്രഹ സാഫല്യം: തങ്ങള്‍ വളരുന്ന കാലത്ത്, തങ്ങളുടെ മാതാപിതാക്കളുടെ പണത്തിനുള്ള ഞെരുക്കവും സഹോദരീസഹോദരന്മാര്‍ കൂടുതലുള്ളതിനാലുള്ള പണത്തിന്‍റെ ആവശ്യങ്ങളും മൂലം, തങ്ങള്‍ക്ക് സാധിക്കാതെപോയ സ്വപ്നങ്ങള്‍, തന്‍റെ മക്കള്‍ക്ക് സാധിച്ചു കൊടുക്കണം എന്നുള്ള ആഗ്രഹം.
- വര്‍ദ്ധക്യകാലം : എത്ര മക്കളുണ്ടെങ്കിലും തങ്ങളുടെ വര്‍ദ്ധക്യകാലത്ത് മക്കള്‍ക്ക് തങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ കൂടെ താമസിച്ച് ശുശ്രൂഷിക്കുവാന്‍ സാധിക്കുകയില്ല എന്ന ചിന്തയും, പ്രായമാകുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരരുതെന്നുമുള്ള വിചാരങ്ങളും, എത്ര കുട്ടികള്‍ വേണം എന്ന തീരുമാനത്തേയും ബാധിക്കുന്നു. കൂടാതെ, സര്‍ക്കാര്‍ പെന്‍ഷനുകള്‍ മാറി, സ്വന്തം സമ്പാദ്യത്തില്‍ നിന്നു കിട്ടുന്ന പലിശയില്‍ നിന്നും, തങ്ങള്‍ ചേര്‍ന്നിട്ടുള്ള പെന്‍ഷന്‍ സ്കീമുകളിനേയും ആശ്രയിച്ചു ജീവിക്കേണ്ടതിനാല്‍, കൂടുതല്‍ കുട്ടികളെ സൃഷ്ടിച്ചു, ചിലവുകള്‍ വര്‍ദ്ധിപ്പിച്ച്, പിന്നീട് ബുദ്ധിമുട്ടേണ്ട എന്ന വിചാരവും ആകുലതകളും.
- ഭൂസ്വത്തുക്കളുടേയും, കൃഷിയുടേയും അഭാവം :- പണ്ട് കാലത്ത് ഒരു ഭവനത്തിലേക്ക് ആവശ്യമായ മിക്ക ഭക്ഷണസാധനങ്ങളും സ്വന്തം കൃഷിയിടങ്ങളില്‍ തന്നെ ഉല്പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നതിനാല്‍ ഭക്ഷണം കുടുബാഗങ്ങള്‍ക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു. എന്നാല്‍ ഇന്ന് ഭൂസ്വത്തുക്കള്‍ കുറഞ്ഞ്, എല്ലാ ഭക്ഷണസാധനങ്ങളും പുറത്തുനിന്നും വാങ്ങിക്കേണ്ട അവസ്ഥയിലേക്ക് മിക്കവാറും കുടുംബങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു. ആയതിനാല്‍, ഉണ്ടായിരിക്കുന്ന സാമ്പത്തികമായ അധിക ചിലവുകള്‍ ജീവിതത്തെ ബാധിക്കുന്നത്, എത്ര കുട്ടികള്‍ വേണം എന്നതിനേയും ഒരു പരിധിവരെ നിശ്ചയിക്കുന്നു.
എന്താകണം എന്‍റെ തീരുമാനം
എന്താകണം തീരുമാനം? കുട്ടി ഒന്നു മതിയോ? അതോ രണ്ടോ? അതോ (കടപ്പാട് : ഗൂഗിൾ ഇമേജസ്)
മറ്റു പല കാതലായ തീരുമാനങ്ങളേയും പോലെ ഈ തീരുമാനവും അത്യന്തികമായി ശരിയായി തീര്‍ന്നോ, അതോ തെറ്റായി പോയോ എന്ന് അനേക വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം മാത്രമേ അറിയുവാന്‍ കഴിയുകയുള്ളൂ. ആരോഗ്യമുള്ള ഒരു കുട്ടിക്ക് ജന്മം കൊടുക്കുവാന്‍ വൈദ്യശാസ്ത്രപരമായി സാധിക്കുമെങ്കില്‍, കുട്ടി ആണായാലും പെണ്ണായാലും ശരി (സാമ്പത്തികവും മറ്റുബുദ്ധിമുട്ടുകളും എന്തായാലും ശരി) ഒരു കുഞ്ഞ് തീര്‍ച്ചയായും വേണം എന്നതാണ് പലവിധമായ ജീവിത അനുഭവങ്ങളും വെളിപ്പെടുത്തുന്നത്. ഭാര്യാ-ഭര്‍ത്തൃ ബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തുവാനും, കാലം ചെല്ലുന്തോറും തങ്ങള്‍ക്ക് ഒരു കുട്ടിയുള്ളതു കാരണം ഒരു പ്രത്യേക പ്രതീക്ഷയും പ്രത്യാശയും കുടുംബബന്ധങ്ങളില്‍ വളരുവാനും, കുടുംബത്തിന് ഒരു പരിധിവരെ പൂര്‍ണ്ണത വരുവാനും അതു കാരണമായിത്തീരാം.
രണ്ടാമത്തെ കുട്ടി അഥവാ കൂടുതല്‍ കുട്ടികള്‍ വേണമോ വേണ്ടയോ എന്നത്, തങ്ങളുടേതായ സാഹചര്യങ്ങളെ പഠിച്ച് എടുക്കേണ്ടതാണ്. സാമ്പത്തികമായും മറ്റുബുദ്ധിമുട്ടുകളും അധികം കുട്ടികളേ നന്നായി വളർത്തുന്നതിനു തടസ്സമാകുന്നില്ലെങ്കിൽ ആരോഗ്യമുള്ള ഒരു കുട്ടിക്ക് ജന്മം കൊടുക്കുവാന്‍ വൈദ്യശാസ്ത്രപരമായി സാധിക്കുമെങ്കിൽ, കൂടുതല്‍ കുട്ടികള്‍ ജീവിതത്തില്‍, കൂടുതല്‍ ആത്മ സംതൃപ്തി നേടുവാന്‍ സഹായകമാകാം. പക്ഷേ തങ്ങളുടെ പലതരമായ കാതലായ കഴിവുകള്‍ പരിമിതമാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളുമായി ജീവിതത്തെ സങ്കീര്‍ണ്ണമാക്കാതിരിക്കുകയാണ് ഉത്തമം.
പക്ഷേ ഇതിനെക്കാളും ഏറ്റവും പ്രധാനമായ കാര്യം, എത്ര കുട്ടികള്‍ വേണം എന്ന് എടുക്കുന്ന തീരുമാനം ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്, ചിന്തിച്ച് ആലോചിച്ച് ഏക മനസ്സോടെ എടുക്കണം എന്നുള്ളതാണ്. കാലങ്ങള്‍ പിന്നിടുമ്പോള്‍ ഏതുവിധം ജീവിതം മുന്നോട്ട് പോയി എന്നതിനെ അനുസരിച്ച് തങ്ങളുടെ തീരുമാനത്തിന്റെ ശരിയേയും തെറ്റിനേയും പറ്റി, അന്നോന്യം കുറ്റപ്പെടുത്തുവാന്‍ ഇടയാകരുത്. പിന്നീട് ജീവിതം എങ്ങനെ ഉരുത്തിരിഞ്ഞാലും തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം ശരിയാക്കുവാന്‍ നിതാന്തം പരിശ്രമിക്കുക.
ആരോഗ്യവും, സന്തോഷവും സമാധാനവും ഉള്ള കുടുംബങ്ങളായി, സമൂഹത്തില്‍ നന്മ ചെയ്തു ജീവിക്കുവാന്‍ എല്ലാവര്‍ക്കും ഇടയായി തീരട്ടെ.
മൂന്നു തലമുറ – എഴുത്തുകാരൻ തന്റെ കുടുംബത്തോടൊപ്പം